Kollam Rural District Police Sports Meet 2023

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ല പോലീസ് സ്പോർട്സ് മീറ്റ്   ബഹു. കേരള ധനകാര്യവകുപ്പുമന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി  സുനില്‍ എം.എൽ ഐ.പി.എസ് അധ്യക്ഷനായി. അഡീഷണല്‍ എസ്.പി  ആര്‍. പ്രതാപന്‍നായര്‍ സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍. രമേശ്, ഡിവൈഎസ്പിമാരായ ജി.ഡി. വിജയകുമാര്‍, ബി. വിനോദ്, എസ്. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്പോർട്സ് മീറ്റിന്റെ സമാപനചടങ്ങിന്റെ ഉദ്ഘാടനം ആഗസ്റ്റ്  22 വൈകിട്ട് ബഹു. പത്തനാപുരം എം.എൽ.എ ശ്രീ കെ.ബി ഗണേഷ്  കുമാർ നിർവ്വഹിച്ചു. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ മീറ്റിൽ പങ്കെടുത്തു.