പോലീസിലെ പുതിയ സൈബർ ഡിവിഷൻ്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിർവ്വഹിക്കും.

05 Feb 2024

രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എം എൽ എ നിർവ്വഹിക്കും.

രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പോലീസ് സ്റ്റേഷന് നൽകും.

വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്‌കുകൾ,

ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻ്റലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻ്റെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്‌ധമായി അന്വേഷിക്കാൻ കേരള പോലീസിനു കഴിയും.

പുതിയ വാർത്ത
30

Jul 2025

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ശ്രീ. വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് ചാർജ്ജെടുത്തു. ശ്രീ. സാബു മാത്യു കെ.എം ഐ.പി.എസിൽ നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്.

Shri. Vishnu Pratheep T.K. IPS assumes charge as the new Kollam Rural District Police Chief from Shri. Sabu Mathew K.M. IPS.

28

Jul 2025

കൊല്ലം റൂറൽ ജില്ലയിൽ നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

The newly established Narcotic and Gender Justice Office in Kollam Rural district was inaugurated on 28.07.2025 by the Kollam Rural District Police Chief, Shri. Sabu Mathew K M, IPS. The ceremony was attended by Addl. SP Shanihar, DCRB DySP Reji Abraham, DCB DySP M.M. Jose, and NARCOTIC CELL & GENDER JUSTICE DySP Jiju T. R.

05

Feb 2024

പോലീസിലെ പുതിയ സൈബർ ഡിവിഷൻ്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിർവ്വഹിക്കും.

Chief Minister Pinarayi Vijayan will inaugurate the newly formed Cyber Division in the Kerala Police on Tuesday.

01

Nov 2023

കൊല്ലം റൂറൽ ജില്ല പോലീസ് സ്പോർട്സ് മീറ്റ് 2023

The Hon'ble Finance Minister of Kerala Sri. K N Balagopal, inaugurates the Kollam Rural District Police Sports Meet on 21.08.2023.

01

Feb 2021

കൊല്ലം റൂറൽ ഡി.പി.സി ശ്രീ. കെ ബി രവി ഐ പി എസ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാ പ്രദർശനം 04 .04 .2022 ൽ കൊട്ടാരക്കര എൻ.എസ്.സ് ആർട്സ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്തു.

Kollam Rural DPC Sri. KB Ravi IPS, inaugurated the district exhibition of self defense training program for women and children at NSS Arts College Kottarakkara, on 04.04.2022

globeസന്ദർശകർ

99444