കൊല്ലം റൂറൽ പോലീസിനെ കുറിച്ച്
      ജില്ലയിലെ റൂറൽ പരിധിയിലെ ക്രമസമാധാന പരിപാലനം, നിയമലംഘനം തടയൽ, കുറ്റകൃത്യങ്ങൾ തടയൽ, ട്രാഫിക് മാനേജ്മെന്റ്, കൊല്ലം റൂറൽ പ്രദേശത്തെ ജനങ്ങൾക്കായി വിവിധ പൗര കേന്ദ്രീകൃത സേവനങ്ങൾ എന്നിവ കൊല്ലം റൂറൽ പോലീസിന്റെ ചുമതലയാണ്. കൊല്ലം റൂറൽ പോലീസ് ജില്ലയിൽ കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട എന്നി മൂന്ന്  സബ്ഡിവിഷനുകളാണ് ഉള്ളത്. മൂന്ന് സബ്ഡിവിഷനുകളായി 19  പോലീസ് സ്റ്റേഷനുകളും   സൈബർ ക്രൈം പോലീസ് സ്റ്റേഷനും  ചേരുന്നതാണ് ഈ പോലീസ് ജില്ലയുടെ അധികാര പരിധി. കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, താലൂക്കുകൾ മൊത്തമായും  കുന്നത്തൂർ, കൊല്ലം താലൂക്കുകളുടെ ഭാഗങ്ങളും ഉൾപ്പെടുത്തിയാണ്  കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകരിച്ചിട്ടുള്ളത്.
ഞങ്ങളുടെ ആപ്തവാക്യം 
              മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ എന്ന് അർത്ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്കൃത വാക്യം ആണ് കേരള പോലീസ് സേനയുടെ ആപ്തവാക്യം.