കാമ്പസുകളെ മയക്കുമരുന്ന്,  സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയിൽ നിന്ന് മുക്തമാക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗവും മറ്റ് അനുചിതമായ സാമൂഹിക പെരുമാറ്റവും തടയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ഒരുമിച്ച് രൂപം നൽകുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു. ആദ്യ ഘട്ടത്തിൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ ആണിത്.
 സ്കൂളുകൾക്കും കോളേജുകൾക്കും സമീപം മയക്കുമരുന്ന് ഉൽപന്നങ്ങളുടെ വൻതോതിലുള്ള വിൽപനയുടെ ഗൗരവം കണക്കിലെടുത്ത്   മയക്കുമരുന്ന്, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിപത്തിൽനിന്ന് കാമ്പസുകളെ മോചിപ്പിക്കുന്നതിനായാണ്  കേരള സർക്കാർ ഈ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുകയും  റെയ്ഡിൽ കഞ്ചാവ് കൂടാതെ നിരവധി ആംപ്യൂളുകളും നിയമവിരുദ്ധ മരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. കൊല്ലം റൂറൽ ജില്ലയിലുള്ള എല്ലാ സ്കൂളുകളും ഈ പദ്ധതിയുടെ ഭാഗമാണ്.  വിവിധ മാധ്യമങ്ങളിലൂടെ വീഡിയോകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള വിവിധ ബോധവൽക്കരണ പരിപാടികളാണ് ഈ പദ്ധതിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.