സൈബർ സെൽ
           സൈബർ സെൽ പ്രാഥമികമായി ഓൺലൈൻ തട്ടിപ്പുകളായ, കമ്പ്യൂട്ടർ ഹാക്കിങ്, ഓൺലൈൻ പണം തട്ടൽ, ഐഡന്റിറ്റി മോഷണം, ഇന്റർനെറ്റ് വഴിയുള്ള മറ്റ്  കുറ്റകൃത്യങ്ങൾ എന്നിവയുടെ അന്വേഷണങ്ങളിൽ ആണ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈബറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും സൈബർ സഹായം ആവശ്യമായ മറ്റ് കേസുകളുടെയും അന്വേഷണത്തിനായി ഡിജിറ്റൽ തെളിവുകൾ/ഡിജിറ്റൽ ഡാറ്റ ശേഖരിക്കുന്നതിന് ജില്ലാ സൈബർ സെൽ ലോക്കൽ പോലീസിനെ സഹായിക്കുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഡിജിറ്റൽ ഡാറ്റ വിശകലനം ചെയ്താണ് വൻതോതിൽ ക്രിമിനൽ കേസുകൾ കണ്ടെത്തുന്നത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതികളും സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലാ പോലീസ് ഓഫീസ് കോംപ്ലക്സിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.