ജില്ലാ ക്രൈം ബ്രാഞ്ച്
കൊല്ലം റൂറൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് (സി-ബ്രാഞ്ച്) പ്രവർത്തിക്കുന്നു. ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രമാദമായ കേസുകളുടെയോ, ലോക്കൽ പോലീസ് സ്റ്റേഷനുകൾ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബന്ധപ്പെട്ട കക്ഷികൾ ആരോപണം ഉന്നയിച്ച കേസുകളുടെയോ അന്വേഷണത്തിന് ജില്ലാ സി-ബ്രാഞ്ചിനെ ചുമതലപ്പെടുത്തും. ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രൊഫഷണൽ മികവ് പരിഗണിച്ചും  കേസുകളുടെ അന്വേഷണത്തിൽ അവർ തെളിയിച്ച വൈദഗ്ധ്യം കണക്കിലെടുത്തുമാണ്  ജില്ലാ ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥരെ  ജില്ലാ പോലീസ് മേധാവി തെരെഞ്ഞെടുക്കുന്നതു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ്, ജനമൈത്രി പോലീസ് പ്രോജക്റ്റ്, ട്രാഫിക് & ഇ ചെല്ലാൻ പ്രോജക്റ്റ്, വനിതാ സെൽ, പ്രത്യേക ജുവനൈൽ പോലീസ് യൂണിറ്റ്, അപരാജിത പ്രോജക്റ്റ്, ട്രാൻസ്ജെൻഡർ ഹെൽപ്പ് തുടങ്ങി നിരവധി പ്രോജക്ടുകളുടെ നോഡൽ ഓഫീസറായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി-ബ്രാഞ്ച് പ്രവർത്തിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ, ലോട്ടറി കേസുകൾ, സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന കേസുകൾ, വിദേശത്ത് നിന്നുള്ള കേസുകൾ, പൈറസി വിരുദ്ധ കേസുകൾ, DANSAF-NDPS കേസുകൾ, മനുഷ്യക്കടത്ത് വിരുദ്ധ കേസുകൾ തുടങ്ങിയ പ്രത്യേക കേസുകളുടെ നോഡൽ ഓഫീസർ കൂടിയാണ് ഡെപ്യൂട്ടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി-ബ്രാഞ്ച്.