കൊല്ലം റൂറൽ പോലീസ് യൂണിറ്റിന് കൊല്ലം സിറ്റി പോലീസ് യൂണിറ്റ്, തിരുവനന്തപുരം ജില്ല, പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ല, കിഴക്ക് വശത്ത് തമിഴ്നാട് എന്നിവയുമായി അതിരുണ്ട്. ജില്ലാ പോലീസ് ഓഫീസ്, ജില്ലാ ആസ്ഥാനം (അഡ്മിനിസ്&zwnjട്രേഷൻ), ജില്ലാ സ്&zwnjപെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ സി-ബ്രാഞ്ച്, സൈബർ സെൽ, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ് എന്നിവ കൊട്ടാരക്കര കോടതി സമുച്ചയത്തിന് സമീപമുള്ള ജില്ലാ പോലീസ് ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്.
     പോലീസ് കൺട്രോൾ റൂം/കമാൻഡ് സെന്റർ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ്, ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോട്ടോഗ്രാഫിക് ബ്യൂറോ എന്നിവ ജില്ലാ കമാൻഡ് സെന്ററിൽ, പുലമൺ, കൊട്ടാരക്കര സബ് ജയിലിനു സമീപം പ്രവർത്തിക്കുന്നു. കൊട്ടാരക്കര ഗേൾസ് ഹൈസ്കൂളിന് സമീപം വനിതാ സെൽ പ്രവർത്തിക്കുന്നു. ക്രമസമാധാന പരിപാലനത്തിനായി കൊല്ലം റൂറൽ പോലീസ് യൂണിറ്റിനെ 3 സബ് ഡിവിഷനുകൾ, 19 പോലീസ് സ്റ്റേഷനുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
     പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്കും സെക്ഷനുകളിലേക്കും കൈമാറുന്ന ഒരു ഫ്രണ്ട് ഓഫീസും ജില്ലാ പോലീസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്നു. ഈ ഫ്രണ്ട് ഓഫീസിൽ നിന്ന് പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ/അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും