ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്
2011-ൽ കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകരിക്കുന്ന സമയത്താണ് കൊല്ലം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് രൂപീകരിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗം ആണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ജില്ലാ പോലീസിന്റെ ഘടനയിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് സുപ്രധാന പങ്കുണ്ട്. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഈ ബ്രാഞ്ച് മുൻകൂട്ടി ശേഖരിക്കുകയും, ക്രമസമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്നതോ ബാധിക്കാൻ സാധ്യതയുള്ളതോ ആയ രാഷ്ട്രീയവും സാമുദായികവുമായ സംഘടനകളുടെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ആയതു ജില്ലാ പോലീസ് മേധാവിക്ക് നൽകുകയും ചെയ്യുന്നു.  അതിനാൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിയുടെ കണ്ണും കാതും ആയി കണക്കാക്കപ്പെടുന്നു. പാസ്പോർട്ട് പരിശോധന, വിവിധ ലൈസൻസുകൾക്കുള്ള ശുപാർശ എന്നിവയും ഈ ബ്രാഞ്ച് കൈകാര്യം ചെയ്യുന്നു.