കൊല്ലം റൂറൽ പോലീസിന്റെ ചരിത്രം
     05.02.2011 ലെ സർക്കാർ ഉത്തരവ് നമ്പർ 32/2011/ഹോം പ്രകാരമാണ് കൊല്ലം റൂറൽ പോലീസ് ജില്ല രൂപീകരിച്ചത്, 2011 ഫെബ്രുവരി 28-ന്  ഈ പോലീസ് ജില്ല നിലവിൽ വന്നു. കൊല്ലം ജില്ലയെ കൊല്ലം സിറ്റി പോലീസ്, കൊല്ലം റൂറൽ പോലീസ് എന്നിങ്ങനെ വിഭജിച്ചുകൊണ്ടാണ് ഈ പോലീസ് ജില്ല രൂപീകരിച്ചത്. കൊല്ലം റൂറൽ പോലീസ് ഓഫീസ് 2011 ഫെബ്രുവരി 28-ന് അന്നത്തെ ആഭ്യന്തര, വിജിലൻസ്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പിമാർ, എംഎൽഎ മാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആദ്യം കൊട്ടാരക്കര-പുത്തൂർ റോഡിനോട് ചേർന്നുള്ള വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. 11.10.2013-ന് കൊട്ടാരക്കരയിൽ മുമ്പ് കോടതി സമുച്ചയം പ്രവർത്തിച്ചിരുന്ന ടി.ബി ജംഗ്ഷൻ  സ്ഥിതി ചെയ്യുന്ന പി.ഡബ്ല്യു.ഡി ബിൽഡിംഗിലേക്ക് മാറ്റി.