കെ9 സ്ക്വാഡ്
       കെ9 സ്ക്വാഡ് എന്നാണ് കേരള പോലീസിന്റെ ഡോഗ് സ്ക്വാഡ് അറിയപ്പെടുന്നത്. ഈ ഡോഗ് സ്ക്വാഡിന്റെ ഒരു യൂണിറ്റ് കൊല്ലം റൂറൽ പോലീസ് ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. നായകൾക്ക് ഗന്ധം, കാഴ്ച, ശബ്ദം എന്നിവ തിരിച്ചറിയുന്നതിനുള്ള അപാരമായ കഴിവിനെ ഉപയോഗപ്പെടുത്തി  മനുഷ്യ ഏജൻസികളെക്കാൾ നിർണായകമായ നേട്ടങ്ങൾ കേസന്വേഷണത്തിൽ ഉണ്ടാക്കുന്നതിനും,  വിവിധ അന്വേഷണങ്ങളിലും തിരച്ചിൽ പ്രവർത്തനങ്ങളിലും പോലീസിനെ സഹായിക്കുക എന്നതുമാണ്  K9  സ്ക്വാഡിന്റെ ചുമതല. ഒരു കുറ്റകൃത്യം നടന്നതിനു ശേഷം കുറ്റവാളികളെ കണ്ടെത്തുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സ്ഥലങ്ങൾ തിരയുന്നതിലും K9  സ്ക്വാഡിന്റെ സഹായം എല്ലായിപ്പോഴും കൊല്ലം റൂറൽ ജില്ലയിൽ ലഭ്യമാണ്. മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നതിനും കാണാതായവരെ തിരയുന്നതിനും, പട്രോളിംഗ്, സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് കണ്ടെത്തൽ, വി.ഐ.പി, വി.വി.ഐ.പി സുരക്ഷ എന്നിവയ്ക്കും K9  സ്ക്വാഡിലെ നായ്ക്കളെ  ഉപയോഗപ്പെടുത്തുന്നു.  സ്നിഫർ/ട്രാക്കർ നായ്ക്കളും പരിശീലനം ലഭിച്ച ഹാൻഡ്ലർമാരും അടങ്ങുന്ന ബോഗ് സ്ക്വാഡ് യൂണിറ്റ് ഈ യൂണിറ്റിൽ പ്രവർത്തന സജ്ജമാണ്. വി.ഐ.പി സുരക്ഷാ ചുമതലകൾക്കായി ഡോഗ് സ്ക്വാഡിന്റെ സേവനവും ആന്റി സാബോട്ടേജ് ടീമുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു