വാർത്താവിനിമയ വിഭാഗം

     കൊല്ലം റൂറൽ പോലീസ് ജില്ലയിലെ പോലീസ് വാർത്താവിനിമയ ശൃംഖല കൈകാര്യം ചെയ്യുക എന്നതാണ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല. റൂറൽ പോലീസിന്റെ ആശയവിനിമയ ചാനലുകളുടെയും അവയ്ക്കു ആവശ്യമായ ഉപകരണങ്ങളുടെയും പരിപാലനവും മേൽനോട്ടവും ഈ  വാർത്താവിനിമയ വിഭാഗത്തിനാണ്. ഒരു  ഇൻസ്പെക്ടർ ഓഫ് പോലീസ് (ടെലികമ്മ്യൂണിക്കേഷൻ) ആണ് ഈ യൂണിറ്റിന്റെ തലവൻ. കേരളാ പോലീസ് ടെലികമ്മ്യൂണിക്കേഷനിലെ സബ് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ 55 ഓളം പോലീസ് ഉദ്യോഗസ്ഥർ ആശയവിനിമയ ഉപകരണങ്ങളുടെയും ചാനലുകളുടെയും പരിപാലനത്തിനായി ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നു. ജില്ലയിലെ കമ്പ്യൂട്ടറുകളുടെ അറ്റകുറ്റപ്പണികൾക്കു വേണ്ടി  വാർത്താവിനിമയ യൂണിറ്റിനുള്ളിൽ ഒരു ജില്ലാ കമ്പ്യൂട്ടർ മെയിന്റനൻസ് യൂണിറ്റും (ഡി.സി.എം.യു) പ്രവർത്തിക്കുന്നു.

Last updated on Tuesday 7th of June 2022 AM