വനിതാ സെൽ

       ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായം നൽകാനുള്ള കേന്ദ്രമായി വനിതാ സെൽ പ്രവർത്തിക്കുന്നു. പീഡനത്തിന് ഇരയായവർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്യുന്നു. സ്ത്രീകൾ ഇരകളാകുന്ന കേസുകളുടെ അന്വേഷണവും വിംഗ്  നിർവഹിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ സ്ത്രീകളെ സംരക്ഷിക്കുക  കസ്റ്റഡിയിൽ എടുത്ത് അവർക്ക് വേണ്ടിയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് കൈമാറുക എന്നതും വനിതാ സെല്ലിന്റെ ചുമതലയാണ്. വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം റൂറൽ വനിതാ സെൽ കൊട്ടാരക്കര ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപത്തുള്ള ബിൽഡിങ്ങിൽ ആണ് പ്രവർത്തിക്കുന്നത്. ഒരു വനിതാ സർക്കിൾ ഇൻസ്പെക്ടറാണ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിവിധ റാങ്കുകളിലുള്ള  വനിതാ പോലീസ് ഉദ്യോഗസ്ഥർ  ഇവിടെ സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി പ്രവൃത്തിയെടുക്കുന്നു.

വനിതാ സെൽ പരാതി അന്വേഷണവും അതിന്റെ തീർപ്പും നിയമസഹായവും കൗൺസിലിംഗും നൽകുകയും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. സ്ത്രീകൾ ഇരകളാകുന്ന കേസുകളുടെ അന്വേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും ഇത് ജില്ലാ പോലീസ് മേധാവിയെ സഹായിക്കുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്.

Last updated on Tuesday 7th of June 2022 AM