നാർക്കോട്ടിക് സെല്&zwj ആന്റ് ജെന്റർ ജസ്റ്റിസ് 
നാർക്കോട്ടിക് സെല്&zwj ആന്റ് ജെന്റർ ജസ്റ്റിസ് (Narcotic Cell and Gender Justice) യൂണിറ്റ് ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
നർക്കോട്ടിക് ഡ്രഗ്&zwnjസ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാൻസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ വിഭാഗം രഹസ്യമായി ശേഖരിക്കുകയും, കേസുകളുടെ ഗൗരവമനുസരിച്ച് അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്യുന്നു.
എൻ.ഡി.പി.എസ്. (NDPS) നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും, വിചാരണ കഴിയുന്നതുവരെ മയക്കുമരുന്ന് കേസുകൾ നിരീക്ഷിക്കുന്നതും, മയക്കുമരുന്ന് കുറ്റവാളികളുടെ നീക്കങ്ങളും പ്രവർത്തനങ്ങളും പരിശോധിക്കുന്നതും ഈ വിഭാഗമാണ്.
കൂടാതെ, സ്&zwnjകൂളുകൾ, കോളേജുകൾ, ഹൗസിങ് സൊസൈറ്റികൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിനും മദ്യപാനത്തിനും എതിരെ വിവിധതരം ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന്റെ മേൽനോട്ടവും ഈ യൂണിറ്റ് വഹിക്കുന്നു.
പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന പോക്സോ (POCSO) കേസുകളുടെ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും, അന്വേഷണ ഉദ്യോഗസ്ഥന് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതും ഈ വിഭാഗമാണ്.
Last updated on Thursday 13th of November 2025 AM
110351