ഹൈവേ പോലീസ്
ട്രാഫിക് നിയന്ത്രണം, ട്രാഫിക് നിയമങ്ങൾ നടപ്പാക്കൽ, റോഡ് അപകടങ്ങൾ തടയൽ, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ശ്രദ്ധയും സഹായവും നൽകൽ, ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, ഹൈവേകളിലെ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങിയവയാണ് ഹൈവേ പട്രോളിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ ഹൈവേ പോലീസ് വാഹനത്തിനും പ്രത്യേകം ഓപ്പറേഷൻ ഏരിയയും ഒരു ബേസ് സ്റ്റേഷനും അനുവദിച്ചിട്ടുണ്ട് ഈ പരിധിയിൽ മാത്രമാണ് നിയോഗിക്കപ്പെട്ട  ഹൈവേ പോലീസിന്റെ സേവനം ലഭ്യമാകുന്നത്.   ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുമാണ് ഹൈവേ പോലീസിൽ ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. കൊല്ലം റൂറൽ പോലീസ് ജില്ലയിലെ രണ്ട് ഹൈവേ പട്രോളിംഗുകൾ ആണ് ഉള്ളത് - കിലോ 36 - ചന്ദനത്തോപ്പ് മുതൽ കോട്ടവാസൽ (ബേസ് സ്റ്റേഷൻ - പുനലൂർ), കിലോ 37 - ഏനാത്ത് മുതൽ തട്ടത്തുമല (ബേസ് സ്റ്റേഷൻ - കൊട്ടാരക്കര)