രണ്ട് വർഷത്തെ ശാരീരിക ക്ഷമത പരിശീലനം, പരേഡ് പരിശീലനം, ഇൻഡോർ ക്ലാസുകൾ, നിയമത്തെയും പൗരത്വത്തെയും കുറിച്ചുള്ള വർക്ക്ഷോപ്പുകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയിലൂടെ ഭാവി പൗരന്മാർക്ക് ആവശ്യമായ കഴിവുകൾ നേടുന്നതിന് ഓരോ കേഡറ്റിനും ഈ പദ്ധതി സഹായകരമാകുന്നു . ഓരോ സ്കൂളിലും, SPC പരിശീലനം സുഗമമാക്കുന്നതിന് പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ യഥാക്രമം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (സി.പി.ഒ), അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (എ.സി.പി.ഒ) ആയി പ്രവർത്തിക്കുന്നു. ശാരീരിക പരിശീലനത്തിലും പരേഡിലും അവരെ പിന്തുണയ്ക്കുന്നതിനായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് ഡ്രിൽ ഇൻസ്ട്രക്&zwnjടർമാരെ (പോലീസ് ഉദ്യോഗസ്ഥർ) നിയമിച്ചിട്ടുണ്ട്. സംസ്ഥാന നോഡൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ജില്ലാ നോഡൽ ഓഫീസറും (നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു ഡി.വൈ.എസ്.പി ) അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറും ജില്ലാതല പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. SPC കേഡറ്റുകളെ അവരുടെ അറിവ് അപ്ഡേറ്റ് ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു സംസ്ഥാനതല ക്വിസ് മത്സര പരിപാടിയാണ് ഇന്ത്യ നോളജ് ഹണ്ട്.